മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ആരോപണ വിധേയയായ നടിയും സുസാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് റെയ്ഡ്. അന്വേഷണത്തില്‍ റിയയുടെ ഫോണില്‍ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ്. എന്നാല്‍, റിയ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും രക്തം പരിശോധിക്കാന്‍ തയാറാണെന്നും റിയയുടെ വക്കീല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വീട്ടിലാണ് റെയ്ഡ്. റിയയുടെ അസോസിയേറ്റായ സാമുവല്‍ മിറാന്‍ഡയുടെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. റിയയുടെ സഹോദരന് ഷോവിക്കുമായി ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രക്ക് ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നേരത്തെ കണ്ടെത്തിയിരുന്നു.
റിയയുടെ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗവും, കടത്തലും സംബന്ധിച്ച വാട്സ്അപ്പ് ചാറ്റുകള്‍ നേരത്തെ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് മറുപടി നല്കി റിയയും രംഗത്ത് വന്നിരുന്നു. എന്നാല്‍, ലഹരി കടത്ത് സംഘവും സുശാന്തിന്റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണമാണ് സംഘം നടത്തുന്നത്.
Content Highlight: NCB Raid in Rhea Chakraborty and associate Samuel Mirandas Residence