പ്രാർത്ഥനക്കിടെ മുസ്ലിം ദേവാലയത്തിലെ എയർ കണ്ടീഷ്ണറുകൾ പൊട്ടിത്തെറിച്ച് 12 മരണം. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലെ ഫാത്തുള്ള മോസ്കിലായിരുന്നു അപകടം. പ്രാർത്ഥനാ ചടങ്ങുകൾക്കിടയിലായിരന്നു ആറ് എയർ കണ്ടീഷ്ണറുകൾ പൊട്ടിത്തെറിച്ചത്. 25 ലേറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്ന് ധാക്ക മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഗ്യാസ് ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് സംശയം. ദേവാലയത്തിൽ ഉണ്ടായിരുന്നവർ ആരെങ്കിലും എസിയുടേയോ ഫാനിന്റെയോ സ്വിച്ച് അമർത്തിയപ്പോഴാകും സ്ഫോടനമുണ്ടായതെന്ന് സംശയിക്കുന്നതായി ഫാത്തുള്ള പോലീസ് മേധാവി വ്യക്തമാക്കി. പരിക്കേറ്റ മിക്കവർക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights; AC explosion in Bangladesh mosque kills 12, injures 25