തുളസിച്ചെടി പോലെ ഔഷധ ഗുണമുള്ളതാണ് കഞ്ചാവ്; കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കന്നട നടി

Niveditha trolled online for comparing cannabis to tulasi leaves

ലഹരി മരുന്ന് വിവാദം ആളി കത്തുന്നതിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കന്നഡ നടി നിവേദിത രംഗത്ത്. തുളസിച്ചെടി പോലെ ഔഷധ ഗുണമുള്ളതാണ് കഞ്ചാവെന്നും, കഞ്ചാവ് നിരോധനത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിവേദിത പറഞ്ഞു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടിക്കെതിരെ ട്രോളുകളും പ്രതിഷേധവും നിറയുകയാണ്. നടിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപെട്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്.

കഞ്ചാവ് ആയുർവേദത്തിന്റെ നട്ടെല്ലാണെന്നും 1985 ൽ നിയമ വിരുദ്ധമാക്കുന്നതിനു മുൻപ് ഒട്ടേറെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചിരുന്നുവെന്നും തുളസിച്ചെടി പോലെ ഔഷധ ഗുണമുണ്ടെന്നും നിവേദിത പറഞ്ഞു. കഞ്ചാവ് നിരോധിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നാൽപ്പതിലേറെ രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണെന്നും നിവേദിത വ്യക്തമാക്കി. ലഹരി മരുന്ന് വിവാദം കന്നഡ സിനിമ മേഖലയിലേക്കും പടർന്നു പിടിച്ചിരിക്കുകയാണ്. കേസുമായി ബന്ധപെട്ട് നിരവധി താരങ്ങളെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlights; Niveditha trolled online for comparing cannabis to tulasi leaves