ലോകത്തിലെ ഏറ്റവും ‘ഏകാകിയായ’ ആന; 35 വർഷം മൃഗശാലയിൽ, ഇനി കാട്ടിലേക്ക്

World’s loneliest elephant allowed to leave the zoo for a better life

ലോകത്തെ ഏറ്റവും ഏകാന്തനായ ആനയ്ക്ക് 35 വർഷങ്ങൾക്ക് ശേഷം മോചനം. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ മൃഗശാലിൽ കഴിഞ്ഞ 35 വർഷമായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാവൻ എന്ന ലോകത്തെ ഏറ്റവും ഏകാകിയായ ആനയെ കാട്ടിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചു. കംബോഡിയയിലെ വന്യമൃഗ സങ്കേതത്തിലേയ്ക്കായിരിക്കും ആനയെ കൊണ്ടുപോവുക. കൊണ്ടുപോകുന്നതിന് ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയായെന്ന് ആനിമൽ വെൽഫെയർ ഗ്രൂപ്പായ ഫോർ പോവ്സിൻ്റെ വക്താവ് മാർട്ടിൽ ബൗവര്‍ പറഞ്ഞു.

2012ലാണ് കാവൻ്റെ ഇണയായ ആന ചെരിയുന്നത്. അന്നു മുതലുള്ള ഏകാന്തതയും മൃഗശാലയിലെ മോശം കാലാവസ്ഥയും കൂടി ആയതോടെ കാവൻ്റെ ആരോഗ്യ നില വഷളായിരുന്നു. ഹൈക്കോടതി അടച്ചുപൂട്ടാൻ നിർദേശിച്ച മൃഗശാലയാണ് മാർഗസർ. ജൂലെെയിൽ രണ്ട് സിംഹങ്ങൾ ഇവിടെ ചത്തിരുന്നു. മൃഗശാലയിൽ നിന്ന് മാറ്റാനായി സിംഹങ്ങളെ കൂട്ടിൽ കയറ്റാൻ വേണ്ടി ഇവ കഴിഞ്ഞിരുന്ന വേലിക്കെട്ടിനുള്ളിൽ  ജീവനക്കാർ തീയിട്ടതിനെ തുടർന്നാണ് സിംഹങ്ങൾ ചത്തത്. കാവനെ കൊണ്ടുപോകാൻ രാജ്യന്തര ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

content highlights: World’s loneliest elephant allowed to leave the zoo for a better life