മത്സ്യബന്ധനത്തിന് പോയ 3 ബോട്ടുകൾ അപകടത്തിൽ പെട്ടു; നിരവധി പേരെ കാണാതായി

9 fishermen missing as boats capsize

മലപ്പുറത്തും തൃശ്ശൂരും മൽസ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾ അപകടത്തിൽ പെട്ടു. പൊന്നാനിയിൽ നിന്നും രണ്ട് ബോട്ടുകളും താനൂരിൽ നിന്ന് പോയ വള്ളവുമാണ് ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് അപകടത്തിൽ പെട്ടത്. 9 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നാലുപേരുമായി പോയ നൂറുൽ ഹുദ എന്ന ബോട്ട് പൊന്നാനി നായർതോട് ഭാഗത്തുവെച്ചാണ് മറിഞ്ഞത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്നുപേർ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തെരച്ചിൽ തുടരുകയാണ്

പൊന്നാനിയിൽ നിന്ന് ആറ് പേരുമായി പോയ അലിഫ് എന്ന് പേരുള്ള ബോട്ട് നടുക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയുമാണ് ഉണ്ടായിരുന്നത്. ബോട്ട് അപകടത്തിൽപ്പെട്ടയുടനെ തന്നെ രക്ഷാപ്രവർത്തകരെ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. താനൂരിൽ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേർ നീന്തിക്കയറി.

content highlights: 9 fishermen missing as boats capsize