പാക് അധിനിവേശ കശ്മീർ പരാമർശം; കങ്കണയ്ക്ക് വെെ പ്ലസ് സുരക്ഷ ഒരുക്കി കേന്ദ്രം

Kangana Ranaut To Be Provided Y Category Security: Government Sources

അധിനിവേശ കശ്മീര്‍ പരാമർശത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് വെെ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണത്തിന് പിന്നാലെ ചലചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് കങ്കണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഭീഷണിയെ തുടർന്നാണ് സുരക്ഷയെന്നാണ് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. നരേന്ദ്ര മോദി അനുയായിയും ബിജെപി അനുഭാവിയുമായ കങ്കണ മുംബെെയിൽ വന്നാൽ വനിത നേതാക്കളെക്കൊണ്ട് മർദ്ദിപ്പിക്കുമെന്ന് ശിവസേന എംപി പ്രതാപ് സർനായിക് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കങ്കണയ്ക്ക് മുംബെെയിലും സുരക്ഷ ഒരുക്കുമെന്ന് ഹിമാഞ്ചൽ പ്രദേശ് സർക്കാരും വ്യക്തമാക്കിയിരുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ കങ്കണ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. സർക്കാരിനും മുംബെെ പൊലീസിനുമെതിരെ വിമർശനമുയർത്തിയ കങ്കണയ്ക്കെതിരെ ആക്ഷേപവുമായി സഞ്ജയ് റാവുത്തും രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുംബെെ പാക്ക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ പറഞ്ഞത്.

content highlights: Kangana Ranaut To Be Provided Y Category Security: Government Sources