കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വൺ’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റ ഭാഗമായാണ് ടീസർ പുറത്തു വിട്ടത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം സംവിധായകൻ രജ്ഞിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലിം കുമാർ, ഗായത്രി അരുൺ, മുരളീ ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ഇഷാനി കൃഷ്ണകുമാർ എന്നിവരും അഭിനയിക്കുന്നു. ശ്രീലക്ഷ്മി ആർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം വൈദി സോമസുന്ദരം നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം.

Content Highlights; one movie offical teaser released