അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി

health minister k k shailja respond after statement in favour of homeopathy became controversy

അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഹോമിയോ ആയുർവേദത്തിൽ ഉണ്ടെന്നാണ് അവർ പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കിൽ അത് നൽകി കൊള്ളനാണ് പറഞ്ഞത്, അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ലെന്നും എന്നാൽ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദമെന്ന് പറയാൻ കഴിയു എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സക്കായി ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വിഭാഗങ്ങൾ തമ്മിൽ സംയുക്ത ചികിത്സ നടത്തേണ്ട സമയമാണിപ്പോൾ എന്നും അലോപ്പതി വിഭാഗത്തിന്റെയും ആയുഷ് വകുപ്പിന്റെയും കാര്യങ്ങൾ നോക്കാൻ തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; health minister k k shailja respond after statement in favour of homeopathy became controversy