വെയിറ്റിംങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ക്ലോൺ ട്രെയിൻ ഏർപെടുത്താനൊരുങ്ങി റെയിൽവെ

Indian Railways new plan to reduce waitlisted passengers: Clone Train Scheme

തിരക്കേറിയ റൂട്ടുകളിൽ വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി മറ്റൊരു ട്രെയിൻ (ക്ലോൺ ട്രെയിൻ) കൂടി ഏർപെടുത്താനൊരുങ്ങി റെയിൽവെ. റെയിൽവെ ബോർഡ് ചെയർമാൻ വികെ യാദവാണ് അക്കാര്യം അറിയിച്ചത്. നിലവിൽ ഓടി കൊണ്ടിരിക്കുന്ന ട്രെയിനുകൾ നിരീക്ഷിച്ചതിനു ശേഷം ആവശ്യമെങ്കിൽ മാത്രമായിരിക്കും മറ്റൊരു ട്രെയിൻ കൂടി അതേ റൂട്ടിൽ ഏർപെടുത്തുക. നിലവിലുള്ള ട്രെയിനിൻ്റെ അതേ നമ്പറിൽ തന്നയായിരിക്കും പ്രത്യേക ട്രെയിനും ഓടുന്നത്.

ഇത്തരത്തിൽ ഓടുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ ആവശ്യം അനുസരിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയർമാൻ വ്യക്തമാക്കി. റിസർവേഷൻ ലിസ്റ്റ് തയ്യാറാക്കിയ ഉടൻ നാല് മണിക്കൂറു മുൻപ് തന്നെ പുതിയ ട്രെയിൻ സംബന്ധിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും. ഇതിനായി പാസഞ്ചർ റിസർവേഷൻ സംവിധാനത്തിലും മാറ്റം വരുത്തും. സ്ലീപ്ക്ലാസിൽ 400, തേഡ് എസി (ചെയർകാറും)300, സെക്കൻഡ് ക്ലാസ് 100 എന്നിങ്ങനെ റിസർവേഷൻ പൂർത്തിയാകുമ്പോൾ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്.

Content Highlights; Indian Railways new plan to reduce waitlisted passengers: Clone Train Scheme