ബൈജൂസ് ആപ്പില്‍ സില്‍വര്‍ ലെയ്ക്കിന്റെ 500 മില്ല്യണ്‍ ഡോളര്‍ കൂടി; ആകെ മൂല്യം 10.5 ബില്ല്യണ്‍ ഡോളര്‍

ബെംഗളൂരു: പ്രമുഖ എഡ്യുക്കേഷന്‍ ആപ്പ് ആയ ബൈജൂസ് ആപ്പില്‍ 500 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുറച്ച് സില്‍വര്‍ ലെയ്ക്ക്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് സില്‍വര്‍ ലെയ്ക്ക്. റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തിയതിന് തൊട്ട് പിന്നാലെയാണ് സില്‍വര്‍ ലെയ്ക്ക് ഇന്ത്യയിലെ തന്നെ മറ്റൊരു സ്ഥാപനത്തിലും നിക്ഷേപം നടത്താനൊരുങ്ങുന്നത്.

സില്‍വര്‍ ലെയ്ക്കിന്റെ നിക്ഷേപം കൂടി ബൈജൂസ് ആപ്പിലേക്ക് എത്തിയാല്‍, ആപ്പിന്റെ ആകെ മൂല്യം 10.5 ബില്ല്യണ്‍ ഡോളറാകും. ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്, എന്നീ സ്ഥാപനങ്ങള്‍ 200 മില്ല്യണ്‍ ഡോളര്‍ വീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു.

പ്രമുഖ എഡ്യൂടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബല്‍ 122 മില്ല്യണ്‍ ഡോളറാണ് ബൈജൂസ് ആപ്പില്‍ നിക്ഷേപിച്ചിട്ടുള്ളത്. 5,546.8 കോടി രൂപയാണ് റിലയന്‍സ് ജിയോയില്‍ സില്‍വര്‍ ലെയ്ക്ക് നിക്ഷേപിച്ചത്.

Content Highlight: Silver Lake invests in Byju’s Learning App