വെൻ്റിലേറ്ററുകൾ കിട്ടാനില്ല; മരണസംഖ്യ ഉയർന്നേക്കാമെന്നും മന്ത്രി കെ കെ ഷെെലജ

covid death may increase in Kerala says, health minister

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. വെൻ്റിലേറ്ററുകളുടെ ക്ഷാമം വരാൻ സാധ്യതയുണ്ട്. നിലവിൽ വെൻ്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും എല്ലാവർക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോളനികളിൽ രോഗം വരാൻ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതിനിന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

ആർക്കെങ്കിലും രോഗം വന്നാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. വരാനിരിക്കുന്ന നാളുകൾ കൂടുതൽ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനമായ കർണാടകയിലും തമിഴ്നാട്ടിലും മരണനിരക്ക് കൂടുകയാണ്. ആ രീതിയിൽ കേരളത്തിൽ രോഗികൾ മരിക്കുമായിരുന്നുവെങ്കിൽ  മരണസംഖ്യ 10000 കടക്കുമായിരുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. അത് തടയാൻ കഴിഞ്ഞത് കേരളത്തിലെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

content highlights: covid death may increase in Kerala says, health minister