മുംബെെയിൽ മഹാരാഷ്ട്ര സർക്കാർ പൊളിച്ചുമാറ്റിയ കങ്കണയുടെ ഓഫീസ് പുനർനിർമ്മിക്കാൻ എൽ. കെ അദ്വാനി രഥയാത്ര നടത്തുമെന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. മുംബെെയിലെ തൻ്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിവേസന പ്രവർത്തകർ ഓഫീസ് തകർത്തുവെന്ന കങ്കണയുടെ ആരോപണത്തിന് മറുപടി നൽകവെയാണ് കുനാൽ കമ്രയുടെ ഈ പരാമർശം.
LK Advani to lead rath yatra for rebuilding Kangana Ranaut's office…
— Kunal Kamra (@kunalkamra88) September 10, 2020
മുംബെെയെ പാക് അധിനിവേശ കശ്മീർ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകുന്നത്. അനധികൃതമായി നിർമ്മിച്ച കങ്കണയുടെ മുംബെെയിലെ ഓഫീസ് പൊളിച്ചുമാറ്റാൻ ശിവസേന തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനത്തെ ബോംബേ ഹെെക്കോടതി സ്റ്റേ ചെയ്തു. കെട്ടിടം പൊളിച്ചുമാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൽക്കാലം പൊളിച്ച് മാറ്റൽ നിർത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
content highlights: Kunal karma on Kangana-Sivsena issue