ഉദ്ധവ് താക്കറയെ അപമാനിച്ചതിന് ബോളുവുഡ് താരം കങ്കണ റണാവത്തിനെതിരെ കേസ്

police complaint against kangana ranaut for remarks against uddav thakkarey

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അപമാനിച്ചതിന് ബോളുവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്. ബോളുവുഡ് മാഫിയയുമായി ഉദ്ദവ് താക്കറയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോക്കെതിരെ അഭിഭാഷകൻ നിതിൻ മാനേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ബ്രിഹൻ മുംബൈ കോർപ്പറേഷൻ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു. തന്റെ വീട് പൊളിച്ചതിനെ രാമക്ഷേത്രം തകര്‍ത്തതുമായി ഉപമിച്ച് രംഗത്തെത്തിയ നടി, വീട് പൊളിച്ചതു പോലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും തകരുമെന്നും പറഞ്ഞിരുന്നു.

Content Highlights; police complaint against kangana ranaut for remarks against uddav thakkarey