ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ അതിർത്തിയോട് ചേർന്ന പ്രദേശത്തുനിന്നാണ് ബാഗിൽ തോക്കുകളും ബുള്ളറ്റുകളും അടക്കം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സേന ഉദ്യോഗസ്ഥർ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് ബാഗ് കണ്ടെത്തിയത്.
മൂന്ന് എ കെ 47 തോക്കുകളും രണ്ട് എം-16 റെെഫിളുകളും ബുള്ളറ്റുകളുമാണ് ബാഗിലുണ്ടായിരുന്നത്. എ കെ 47നിൽ നിറക്കാവുന്ന 91 റൌണ്ട് തിരകളും വെടിയുണ്ടകളും എം-16ൽ ഉപയോഗിക്കുന്ന 57 റൌണ്ട് തിരകളും ബാഗിലുണ്ടായിരുന്നു. രാജ്യാന്തര അതിർത്തിയോട് ചേർന്ന് ഫിറോസ്പൂർ ജില്ലയിലെ അബോഹർ വഴി പാക്കിസ്ഥാനിൽ നിന്ന് എത്തിച്ചതാവാം എന്നാണ് സേന ഉദ്യോഗസ്ഥൻ പറഞ്ഞത്. തോക്കുകളും ബുള്ളറ്റുകളും വിശദ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
content highlights: Border Security Force Finds AK-47, M-16 Rifles In Bag Near Indo-Pak Border In Punjab