പത്തനംതിട്ട: ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ലെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശരിയായ കാര്യങ്ങള്‍ നാടിന് മുന്നില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന മാനസികാവസ്ഥയുള്ള ചിലരുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നേട്ടങ്ങളെ കരിവാരി തേക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുകയാണെന്നും ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനങ്ങള്‍ മാറി ചിന്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ടതോടെ, ഉദ്ഘാടന ചടങ്ങും മുഖ്യമന്ത്രിയുടെ പ്രസംഗവും കഴിഞ്ഞ ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlight: CM on allegations