ആശ്ചര്യം! സ്ത്രീകൾക്ക് രണ്ട് കാലുകളുണ്ട്; അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ

Rima kallingal posted her photo for supporting Anaswara Rajan

വസ്ത്രധാരണത്തിൻ്റെ പേരിലുള്ള സൈബര്‍ സദാചാര ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്‍തുണയുമായി നടി റിമ കല്ലിങ്കല്‍. ‘ആശ്ചര്യം സ്ത്രീകൾക്ക് രണ്ട് കാലുകളുണ്ട്’ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് റിമയുടെ ഐക്യദാര്‍ഢ്യത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.

അനശ്വര രാജനെതിരെ വലിയ രീതിയിലുള്ള സെെബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരുന്നത്. തൻ്റെ 18ാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിൻ്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ അധിക്ഷേപകരമായ കമൻ്റുകളുമായി ചിലര്‍ രംഗത്തെത്തിയത്.

അനശ്വരയുടെ വസ്ത്രം കേരളത്തിൻ്റെ സംസ്‌കാരത്തിന് യോജിച്ചതല്ല, 18 വയസ്സല്ലേ ആയിട്ടുള്ളൂ. അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ തുടങ്ങി വളരെ മോശം കമൻ്റുകൾ വരെ അനശ്വരയ്ക്ക് നേരെ വന്നിരുന്നു. എന്നാൽ താന്‍ എന്ത് ചെയ്യുന്നു എന്നാലോചിച്ച് ആരും ആശങ്കപ്പെടേണ്ട, എൻ്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്ന് ഓര്‍ത്ത് ആശങ്കപ്പെടൂ. എന്നായിരുന്നു സൈബര്‍ ആക്രമണത്തോടുള്ള അനശ്വരയുടെ മറുപടി.

content highlights: Rima kallingal posted her photo for supporting Anaswara Rajan