കൊവിഡ് ഭീഷണിയെ കുറിച്ച് സംസ്ഥാന സർക്കാരുകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. ലോക്ക്ഡൌൺ ഒരു ചരിത്ര തീരുമാനമായിരുന്നു. മഹാമാരിയോട് സർക്കാർ വളരെ വേഗമാണ് പ്രതികരിച്ചതെന്നും സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചു നൽകിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതേസമയം കൊവിഡ് പോരാട്ടത്തിൽ മരണപെട്ട സോക്ടമാരുടെ കണക്കുകൾ സൂക്ഷിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്തെത്തിയിരുന്നു. കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപെട്ടിട്ടുണ്ട്.
Content Highlights; central health minister says they have warned states of covid pandemic