ഊർമ്മിള അറിയപെടുന്നത് ഒരു സോഫ്ട് പോൺസ്റ്റാർ എന്ന പേരിൽ അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ല; കങ്കണ

Kangana Ranaut calls Urmila Matondkar soft porn star. Bollywood has a classy reply

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഊർമ്മിള മതോന്ദ്കറും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. ഊർമ്മിള അറിയപെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായതു കൊണ്ടല്ലെന്നുമാണ് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഊർമ്മിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സ്വര ഭാസ്കർ, അനുഭവ് സിൻഹ തുടങ്ങിയവർ ഊർമ്മിളയെ പിന്തുണച്ച് രംഗത്തെത്തി

‘ഊർമ്മിള ഒരു സോഫ്ട് പോൺസ്റ്റാർ അല്ലാതെ അവർ അറിയപെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്ത്കൊണ്ട് കിട്ടിക്കൂടാ’ എന്നായിരുന്നു കങ്കണയുടെ പരാമർശം. ബോളിവുഡിലെ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപെടുന്ന ഉന്നതരുടെ പേരുകൾ വെളിപെടുത്തി കങ്കണ മൊത്തം സിനിമാ മേഖലയെ സഹായിക്കണമന്ന് ഊർമ്മിള പറഞ്ഞതായിരുന്നു അവർ തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്.

ബോളീവുഡിലെ മയക്കു മരുന്ന് ബന്ധത്തെ കുറിച്ചുള്ള കങ്കണയുടെ പരാമർശത്തെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും ആ പേരുകൾ കേൾക്കാൻ കാത്തിരിക്കുകയാണെന്നും ഊർമ്മിള കൂട്ടിച്ചേർത്തു. ബോളിവുഡിനെതിരെ കങ്കണ ഉയർത്തിയ പരാമർശങ്ങൾക്കെതിരെ ഇന്ത്യ ടുഡേ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ഊർമ്മിള.

താനൊരു ഇരയാണെന്ന തുറപ്പുചീട്ട് ആവർത്തിച്ചിറക്കിയും കൂടുതൽ ആരോപണങ്ങളുയർത്തിയും കാര്യങ്ങൾ വലിച്ചിഴയ്ക്കാതെ എല്ലാം വെളിപെടുത്താനുള്ള തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കാമെന്നും കങ്കണയോട് ഊർമ്മിള ആവശ്യപെട്ടു. കൂടാതെ ഇന്ത്യയിൽ ഏറ്റവും അധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചൽപ്രദേശിലാണെന്നും മയക്കു മരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമ്മിള കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു.

Content Highlights; Kangana Ranaut calls Urmila Matondkar soft porn star. Bollywood has a classy reply