തമിഴ് സംവിധായകൻ ബാബു ശിവൻ അന്തരിച്ചു

Vijay Movie Vettaikaaran director Babu Sivan dies in Chennai

സൂപ്പർഹിറ്റ് വിജയ് ചിത്രം വേട്ടൈക്കാരന്റെ സംവിധായകൻ ബാബു ശിവൻ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. വിജയ് ചിത്രങ്ങളായ കുരുവി, ഭൈരവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിജയ്, അനുഷ്ക ഷെട്ടി എന്നിവർ ഒന്നിച്ചഭിനയിച്ച വേട്ടൈക്കാരൻ ബോക്സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു. കുരുവിയിൽ സംഭാഷണങ്ങൾ എഴുതിയതും ബാബു ശിവനാണ്.

ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാബു ശിവനെ അലട്ടിയിരുന്നു. കുറച്ചേറെ വർഷങ്ങളായി അദ്ദേഹം സിനിമകൾ ചെയ്തിരുന്നില്ല. ഇത് കുടുംബത്തിലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അസുഖത്തെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ ചിലവ് താങ്ങാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Content Highlights; Vijay Movie Vettaikaaran director Babu Sivan dies in Chennai