പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ

Govt permits up to 74% FDI under automatic route in defence sector

പ്രതിരോധ മേഖലയിൽ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ. സർക്കാർ പങ്കാളിത്തതോടെയാണെങ്കിൽ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്. അതേസമയം നടപടി ദേശ സുരക്ഷയെ ബാധിക്കില്ലെന്നും കൂടുതൽ ശക്തി ഉറപ്പു വരുത്തിയായിരിക്കും വിദേശ നിക്ഷേപം അനുവദിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. പുതിയ തീരുമാനത്തെ വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിലായി രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ പുതിയ നടപടി.

Content Highlights; Govt permits up to 74% FDI under automatic route in defence sector