സ്വകാര്വ ട്രെയിനുകളിലെ നിരക്ക് നിശ്ചയിക്കാനുള്ള അനുമതി കമ്പനികൾക്ക് നൽകുമെന്ന് കേന്ദ്രം

Private Railways Will Have Freedom To Set Their Own Fares: Government

സ്വകാര്യ ട്രെയിൻ സർവീസുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ അതത് കമ്പനികൾക്ക് തന്നെ അനുമതി നൽകാനൊരുങ്ങി കേന്ദ്രം. സർവീസ് ആരംഭിച്ചതിനു ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് റെയിവേ ബോർഡ് ചെയർമാൻ വി കെ യാദവ് അഭിപ്രായപെട്ടു. സ്വകാര്യ കമ്പനികൾക്ക് ടിക്കറ്റ് നിശ്ചയിക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കും.

അതേ റൂട്ടിൽ സർവീസ് നത്തുന്ന എസി ബസ്സുകളും സ്വകാര്യ വിമാനങ്ങളും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനു മുൻപ് ഇക്കാര്യം മനസ്സിൽ വയ്ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വകാര്യ റെയിൽവേ മേഖലയിൽ അടുത്ത അഞ്ച് വർഷം 7.5 ബില്ല്യൺ ഡോളർ നിക്ഷേപം ഇതിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights; Private Railways Will Have Freedom To Set Their Own Fares: Government