ഡൽഹി, കൊച്ചി, മുംബൈ, ബെംഗളൂരു എന്നീ നാല് നഗരങ്ങളിൽ ഒരേ സമയം ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു പിടിയിലായ അൽഖ്വയിദ ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ. കൊച്ചിയിലെ നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും ഭീകരർ ലക്ഷ്യം വെച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം ലഭിച്ചാൽ പ്രധാനപെട്ട നഗരങ്ങളിൽ ആക്രമണം നടത്തി സാധാരണക്കാരായ ആളുകളെ കൊല്ലാനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഡൽഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. കേരളത്തിലും കർണാകയിലും സൈനിക കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.
പാകിസ്ഥാൻ അൽഖ്വയ്ദുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം ഭീകരർ പുലർത്തിയിരുന്നു. സ്ഫോടനം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ചും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് എൻഎഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഭീകരവാദ ആക്രമണങ്ങൾക്ക് പ്രാദേശിക തലത്തിൽ ധനസമാഹരണം നടത്താനായിരുന്നു ഇവർക്ക് കിട്ടിയിരുന്ന നിർദേശം. സ്ഫോടക വസ്തുക്കൾ ഡൽഹിയിലോ കാശ്മീരിലോ കൈമാറുമെന്നും ഇവരെ അറിയിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനായി അടുത്ത ദിവസം രണ്ടോ മൂന്നോ പേർ ഡൽഹിയിൽ എത്താനിരിക്കെയാണ് എൻഐയുടെ നിർണ്ണായക നീക്കത്തിൽ ഒമ്പതു പേരെയും കസ്റ്റഡിയിലെടുത്തത്.
Content Highlights; cochin naval head quarters and major cities under al qaeda attack list