‘നിങ്ങൾ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കിൽ വെളുപ്പിന്റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരും’; ലേഡി ഗാഗ

Lady Gaga speaks out against racism, terms 'white supremacy' as a poison

വർഗീയതയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്റെ ആധിപത്യം കൊടുംവിഷമാണെന്നും  സോഷ്യൽ മീഡിയാ ആക്ടിവിസത്തിൽ സജീവമായിട്ടുള്ള ആളുകൾ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ പരാജയപെട്ടുവെന്നും ഗാഗ ചൂണ്ടിക്കാട്ടി. 

‘നിങ്ങൾ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കിൽ തീർച്ചയായും വെളുപ്പിന്റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരും. എന്റെ ജീവിതകാലം മുഴുവൻ എന്നെ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാനും ചിലത് അറിയാതിരിക്കാനുമുള്ള പ്രക്രിയയിലാണ് ഞാൻ. സാമൂഹ്യ നീതി എന്നത് സാക്ഷരത മാത്രമല്ല അതൊരു ജീവിത ശൈലിയാണ്. ട്രെൻഡിന് അനുസരിച്ച് തങ്ങളുടെ ഷോയിൽ ആക്ടിവിസം കാണിക്കുന്നവരെ പോലെയാണ് താനെന്നും’ ലേഡി ഗാഗ വ്യക്തമാക്കി. 

Content Highlights; Lady Gaga speaks out against racism, terms ‘white supremacy’ as a poison