കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭാമയും സിദ്ദിഖും ഉൾപ്പെടെ കൂറ് മാറിയത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്വന്തം സഹപ്രവർത്തകരോട് ചലചിത്ര മേഖലയിലെ പ്രമുഖർ കാണിച്ച നീതികേടിനെതിരെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. എഴുത്തുകാരൻ എൻ എസ് മാധവനും വിഷയത്തിൽ പ്രതികരണവുമായി എത്തി. നടി ഭാമയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. യുദാസിൻ്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എൻ. എസ് മാധവൻ പറഞ്ഞത്. ബെെബിളിൽ യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ആളാണ് യുദാസ്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020
നടി രേവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ആഷിഖ് അബു തുടങ്ങിയവരും നേരത്തെ കൂറുമാറിയവരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഭാമയേയും സിദ്ദീഖിനേയും കൂടാതെ ബിന്ദു പണിക്കർ ഇടവേള ബാബു എന്നിവരും കേസിൽ കൂറുമാറിയിരുന്നു. സഹപ്രവർത്തകരോട് എങ്ങനെയാണ് വഞ്ചന നടത്താൻ കഴിയുന്നതെന്നാണ് രമ്യാ നമ്പീശൻ ചോദിച്ചത്.
content highlights: N S Madavan against actors turned hostiles