മതപരിവർത്തനത്തിനായി പ്രണയവും വിവാഹവും നടത്തുന്നത് തടയുന്നതിനുള്ള സാധ്യതകൾ തേടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രണയ ബന്ധങ്ങളുടെ പേരിൽ സ്ത്രീകൾ മതം മാറുകയും പിന്നീട് പീഡിപ്പിക്കപെടുകയും കൊലപെടുകയും ചെയ്യുന്നത് വലിയ തോതിൽ വർധിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് വിശദമാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പ്രണയ വിവാഹത്തിന്റെ പേരിലുള്ള മതം മാറ്റം തടയുന്നതിനായുള്ള സാധ്യതകൾ തേടിയത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ അത്തരം നടപടികൾക്കായി ഓർഡിനൻസും തയ്യാറാക്കമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രണയത്തിന്റെ പേരിൽ സംസ്ഥാനത്ത് മതം മാറ്റം നടക്കുന്നത് വ്യാപകമായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ മതം മാറ്റത്തിനു പിന്നാലെയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് പരിശോധിക്കാനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനുമുള്ള നീക്കമാണ് നടക്കുന്നത്.
ലവ് ജിഹാദ് പോലുള്ള സംഭവങ്ങൾ പരിശോധിക്കുന്നതിനായി കാൺപൂരിൽ പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. 2019 ൽ യുപി സംസ്ഥാന കമ്മീഷൻ നിർബന്ധിച്ചുള്ള മതം മാറ്റം തടയുന്നതിനായി പുതിയ നിയമം കൊണ്ടു വരണമെന്ന് സംബന്ധിച്ച റിപ്പോർട്ട് യോഗി ആദിത്യനാഥിന് സമർപ്പിച്ചിരുന്നു. 268 പേജുള്ള റിപ്പോർട്ടിൽ നിർബന്ധിച്ചുള്ള മതം മാറ്റവും അതിനു പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച മാധ്യമ വാർത്തകൾ അടക്കമാണ് യോഗി ആദിത്യനാഥിന് സമർപ്പിച്ചിരുന്നത്.
Content Highlights; UP CM Adityanath asks officials to formulate ordinance against ‘love jihad’