സൂര്യയെ ചെരുപ്പ് കൊണ്ട് അടിച്ചാൽ ഒരു ലക്ഷം രൂപ പാരിതോഷികം; പ്രകോപന പരാമർശവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്

Hindu Makkal Katchi leader Dharma asks to slap Actor suriya for NEET comment, controversy

തമിഴ് നടൻ സൂര്യയെ ചെരുപ്പ് കൊണ്ട് അടിക്കാൻ ആഹ്വാനവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ് ധർമ. സൂര്യയും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും തട്ടിപ്പുകാരണെന്നും മുഖത്ത് ചെരുപ്പൂരി അടിച്ചാൽ ഒരു ലക്ഷം രൂപ നൽകുമെന്നുമായിരുന്നു ഹിന്ദു മക്കൾ കക്ഷി നേതാവിന്റെ പരാമർശം. നീറ്റ് പരീക്ഷക്കെതിരായ സൂര്യയുടെ പരാമർശമായിരുന്നു ഹിന്ദു മക്കൾ കക്ഷിയെ ചൊടിപ്പിച്ചത്.

സൂര്യ വിദ്യാർത്ഥികളെയും കുട്ടികളെയും വഴി തെറ്റിക്കുകയാണെന്നും സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൌണ്ടേഷന്റെ പ്രവർത്തനം മോശമാണെന്നുമാണ് മക്കൾ കക്ഷി നേതാവിന്റെ ആരോപണം. മൂന്ന് വയസ്സുള്ള കുട്ടിയ്ക്ക് മൂന്ന് ഭാഷ പറഞ്ഞു കൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സർക്കാർ പോലും അഞ്ച് വയസ് മുതലാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റുകാരിൽ നിന്നും ദ്രാവിഡ കക്ഷികളിൽ നിന്നും പൈസ വാങ്ങിയാണ് സൂര്യ നിയമത്തെ വെല്ലുവിളിക്കുന്നതെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് വ്യക്തമാക്കി. സൂര്യയെ അറസ്റ്റ് ചെയ്യണമെന്നും ഇയാൾ ആവശ്യപെട്ടു.

സൂര്യയെ എവിടെ വെച്ച് കണ്ടു കിട്ടുന്നോ അവിടെ വെച്ച് ചെരുപ്പൂരി അടിക്കണമെന്നും അങ്ങനെ ചെയ്യുന്നവർക്ക് പാർട്ടി പ്രസിഡന്റെ അർജുൻ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് വ്യക്തമാക്കി. പരാമർശം ഏറം വിവാദമായതോടെ അർജുൻ സമ്പത്ത് ധർമയുടെ പ്രസ്താവനയെ തള്ളി. താനോ പാർട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ കഴകം പാർട്ടിയുടേയും കമ്മ്യൂണിസ്റ്റുകാരുടേയും പ്രചാരണത്തിൽ സൂര്യ വീണു പോകുകയാണെന്നും അവരുടെ പ്രചാരണ ആയുധമാകപരുതെന്നും ഇത് സൂര്യയെയും അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാറിനെയും നേരിട്ട് ബോധ്യപെടുത്തുമെന്നും അർജുൻ വ്യക്തമാക്കി.

Content Highlights; Hindu Makkal Katchi leader Dharma asks to slap Actor suriya for NEET comment, controversy