25 ന് കർഷക ബന്ദ്; പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകൾ

Farmers' strike on May 25; Central trade unions declare support

കാർഷിക ബില്ലുകൾക്കെതിരെ ഈ മാസം 25 ന് കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശ വ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകൾ രംഗത്ത്. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എൽപിഎഫ്, യുടിയുസി, എൻടിയുസി, എഐയുടിസി തുടങ്ങിയ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

കാർഷിക മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന ബില്ലുകളെന്ന് ട്രെയ്ഡ് യൂണിയനുകൾ സംയുക്തമായി പുറപെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് ബില്ലുകളെന്നും അവശ്യവസ്തു നിയമവും കരിഞ്ചന്ത പൂഴ്ത്തി വെയ്പ്പ് വിരുദ്ധ നിയമങ്ങളുമെല്ലാം ഇതോടെ ഇല്ലാതാകുമെന്നും സംഘടനകൾ വ്യക്തമാക്കി. ഇരുപത്തിയഞ്ചിന് കർഷകർ നടത്തുന്ന പ്രതിഷേധ പരിപാടികളെ പിന്തുണയ്ക്കാൻ ട്രെയ്ഡ് യൂണിയനുകൾ തൊഴിലാളികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights; Farmers’ strike on May 25; Central trade unions declare support