പുറത്താക്കൽ നടപടി പിൻവലിക്കാനാകില്ലെന്ന് രാജ്യസഭ ഉപാധ്യക്ഷൻ; നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

Suspended Rajya Sabha MPs begin over-night sit in in Parliament

പുറത്താക്കിയ എംപിമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ച പ്രതിപക്ഷം. ഈ സമ്മേളന കാലയളവിൽ സഭയിൽ ഇരിക്കാനാകില്ലെന്ന് കോൺഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി, ഡിഎംകെ അംഗങ്ങളും നിലപാടറിയിച്ചു. എംപിമാർക്കെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന് സമാജ്വാദി പാർട്ടിയും ഡിഎംകെയും ആവശ്യപെട്ടു. എന്നാൽ സസ്പെൻഷൻ നടപടി ഇത് ആദ്യമായിട്ടല്ലെന്നും, സർക്കാർ പ്രമേയം ശരിയാണെന്ന് ബോധ്യപെട്ടതിനാലാണ് സസ്പെൻഷൻ നടപടിയെന്നും സഭാധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി.

രാജ്യസഭാ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടി ക്രമം പാലിച്ചായിരുന്നില്ലെന്നും, കുറേ തവണ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചിട്ടും അത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല എന്നും വെങ്കയ്യ നായിഡു പറഞ്ഞു. പുറത്താക്കപെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുകയാണ് ചെയ്യുന്നത് അതു കൊണ്ടു തന്നെ അവരുടെ പുറത്താക്കൽ നടപടി അംഗീകരിക്കാനാകില്ലെന്നും എംപിമാർ മാപ്പു പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ വ്യക്തമാക്കി.

Content Highlights; Suspended Rajya Sabha MPs begin over-night sit in in Parliament