സുതാര്യവും നീതിയുക്തവുമായ നടപടി ക്രമങ്ങളിലൂടെ നിയമ നിർമ്മാണം നടത്താനാണ് രാജ്യത്ത് നിയമ നിർമ്മാണ സഭകൾ ഉള്ളത്. നമ്മൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ വിശദമായി ചർച്ച ചെയ്തും പഠിച്ചും അവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന ബില്ലുകളാണ് പിന്നീട് രാജ്യത്തെ നിയമമാകുന്നത്. അതിനാൽ തന്നെ അത്തരം നിയമനിർമ്മാണം നടക്കുന്ന സഭകൾ രാഷ്ട്രീയം കളിക്കാൻ പാടില്ല. പക്ഷെ ഇന്ന് രാജ്യസഭയും ലോക് സഭയുമെല്ലാം ഭരണപക്ഷത്തിൻ്റെ സ്വാധീനത്താലാണ് പ്രവർത്തിക്കുന്നതെന്ന് ദിനംപ്രതിയുള്ള സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
content highlights: Farm bill protest in Parliament