എം.എൽ.എ എംസി കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി. ചന്തേര സ്റ്റേഷൻിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൌൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎയുടേയും എംഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, പയ്യന്നൂർ സ്വദേശുകളായ ആറ് പേരിൽ നിന്നായി 8855000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകൾ.
നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് ടൌൺ സ്റ്റേഷനിലെ കേസ്. ഇതോടെ എംഎൽഎ പ്രതിയായിട്ടുള്ള 63 വഞ്ചന കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം എംസി കമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൽ 85 പേരിഷൽ നിന്ന് 5 ലക്ഷം രൂപ നിക്ഷേപം വാങ്ങി പിന്നീട് പണവും ലാഭ വിഹിതവും നൽകാതെ വഞ്ചിച്ചെന്ന ആരോപണവുമായി എസ്എഫ്ഐയും രംഗത്തെത്തിയിച്ചുണ്ട്.
Content Highlights; on jewellery investment scam 63 more cases against mc kamarudheen