ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ടെന്നാണ് സന്ദീപിന്റെ ആരോപണം. സ്വപ്നയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ എന്നും സ്വപ്നയിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്റെ പേരുള്ളതായും സന്ദീപ് വ്യക്തമാക്കി.
സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്യേഷണം വേണമെന്നും സന്ദീപ് വാര്യർ ആവശ്യപെട്ടു. നേരത്തെ മുഖ്യമന്ത്രിക്കും മകൾക്കെതിരെയും സന്ദീപ് രംഗത്തെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും മകളുടെ വിവാഹത്തിന് സമ്മാനമായി ഫർണീച്ചറുകൾ നൽകിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപെട്ടിരുന്നു.
Content Highlights; sandeep varrier allegation against kadakampally surendran