ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

australian cricket legend dean jones dies in mumbai

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായഡീൻ ജോൺസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ കമന്ററി സംഘത്തിലെ അംഗമായിരുന്നു ജോൺസ്. ഇതിന്റഎ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്. സ്റ്റാർ സ്പോർട്സ് ചാനൽ സംഘത്തിനൊപ്പമാണ് അദ്ദേഹം കളി പറഞ്ഞിരുന്നത്.

1984 മുതൽ 1992 വരെ നീണ്ടു നിന്ന എട്ട് വർഷത്തെ ക്രിക്കറ്റ് കരിയറിൽ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ജോൺസ് ആസ്​ട്രേലിയക്കായി കളിച്ചിട്ടുണ്ട്​. ടെസ്​റ്റ്​ മത്സരങ്ങളില്‍ 46.55 ശരാശരിയോടെ 3631 റൺസ്​ അദ്ദേഹം നേടിയിട്ടുണ്ട്​. 11 സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും ടെസ്​റ്റ്​ കരിയറിൽ ഉൾപ്പെടുന്നു. ഏകദിന മത്സരങ്ങളിൽ 6068 റൺസായിരുന്നു അദ്ദേഹം നേടിയത്. 44.61 ആണ് ശരാശരി.

Content Highlights; australian cricket legend dean jones dies in mumbai