ഓപ്പറേഷൻ ദുരാചാരി; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പുതിയ പദ്ധതിയുമായി യുപി സർക്കാർ

Crime against women: Yogi govt to launch 'Operation Durachari' to name, shame offenders

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പുതിയ പദ്ധതി രൂപികരിക്കാനൊരുങ്ങി യുപി സർക്കാർ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപെടുന്നവരുടെ പേരു വിവരങ്ങൾ ഉൾപെടെ പ്രസിദ്ധീകരിക്കുന്ന ഓപ്പറേഷൻ ദുരാചാരി എന്നതാണ് പുതിയ പദ്ധതി. ഇതിന്റെ പൂർണ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പദ്ധതി എന്നു മുതൽ ആരംഭിക്കുമെന്നും വ്യക്തമല്ല. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ഓപ്പറേഷൻ ദുരാചാരിയിൽ സ്ത്രീകൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഉൾപെടുന്നുണ്ട്.

സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് വിവരം. ഈ പദ്ധതി പ്രകാരം കുറ്റം തെളിഞ്ഞ ആളുകളുടെ ചിത്രവും പേരും ഉൾപെടെ പ്രധാനപെട്ട സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. കൂടാതെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വനിതാ പോലുസുദ്യോഗസ്ഥർ മാത്രമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യങ്ങളിൽ അതത് സ്ഥലങ്ങളിലെ സർക്കിൾ ഓഫീസ് തുടങ്ങി താഴേക്കുളള തലങ്ങളിൽ അതാത് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തണം. ഇതോടൊപ്പം തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി പിടി കൂടാൻ രൂപീകരിച്ച ആന്റീ സ്ക്വാഡിന്റെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ ശക്തിപെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിക്കുകയും ചെയ്തു.

Content Highlights; Crime against women: Yogi govt to launch ‘Operation Durachari’ to name, shame offenders