എസ്. പി. ബാലസുബ്രഹ്മണ്യത്തിന് വിട

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നെെയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ആഗസ്റ്റ് 5 മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. ഉച്ചയ്ക്ക് 1.04 ഓടെയാണ് മരണം. അരോഗ്യ നില വഷളായതിന് പിന്നാലെ അദ്ദേഹത്തിൻ്റെ ബന്ധുക്കളെ ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ പോലീസിനെ ഉള്‍പ്പെടെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. സംവിധായകൻ ഭാരതി രാജ, സഹോദരിയുടെ ഗായികയുമായ എസ്. പി. ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. 40000 ഗാനങ്ങൾ പാടിയിട്ടുണ്ട്. 14 പ്രദേശിക ഭാഷകളിലും നിരവധി വിദേശ ഭാഗകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി 25 സംസ്ഥാന പുരസ്കാരങ്ങൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. 6 ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടുതൽ പാട്ടുകൾ പാടിയ ഗായകനെന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് എസ്പിബി. 45 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രി, പ്രത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 50 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായകനാണ് അദ്ദേഹം. നൂറിലേറെ ചിത്രങ്ങളിൽ ഡബ് ചെയ്തിട്ടുണ്ട്.

content highlights: ‘Paadum Nila’ S.P. Balasubrahmanyam no more