അകാലി ദൾ കർഷകരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സമ്മർദം മൂലം; സർദാര സിംഗ് ജോൾ

Political compulsion for Capt, Akalis to show they are supporting farmers: agricultural economist Sardara Singh Johl

കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ആകാലി ദൾ പ്രതിഷേധിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്ന് കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ സർദാര സിംഗ് ജോൾ. അകാലി ദളും മുഖ്യമന്ത്രി അമരീന്ദർ സിംഗും കാണിക്കുന്ന കർഷക പ്രേമം വെറും കാപട്യമാണെന്നാണ് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ചാൻസിലറുമായ സർദാര സിംദ് ജോൾ പറയുന്നത്. ആകാലി ദൾ മാസങ്ങൾക്ക് മുമ്പ് കർഷിക ബില്ലുകളെ അനുകൂലിച്ച് പ്രചാരണം നടത്തിയവരാണ്. എന്നാൽ സംസ്ഥാനത്തിൻ്റെ ജനവികാരം കാർഷിക ബില്ലുകൾക്ക് എതിരെയാണെന്ന് മനസിലായതോടെ അകാലി ദൾ നിലപാട് മാറ്റി.

ബിജെപി സഖ്യത്തിൽ തുടർന്നു കൊണ്ടു തന്നെ മോദി സർക്കാരിനെ പിന്തുണച്ചുകൊണ്ട് തന്നെ ബില്ലുകളെ എതിർത്ത് പഞ്ചാബിൽ സർക്കാർ നിലനിർത്താനുള്ള പോരാട്ടത്തിലാണ് അകാലി ദൾ. കാർഷിക ബില്ലുകൾ കർഷകർക്ക് ഗുണം ചെയ്യുമെന്ന് വലിയ പ്രചാരണം നടത്തിയ ആളാണ് സുഖ്ബീർ സിംഗ് ബാദൽ. ഇപ്പോൾ ഇയാളുടെ ഭാര്യ ഹർസിമ്രത്ത് കൌർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വെച്ചിരിക്കുന്നു. ഇവർക്ക് യഥാർത്ഥത്തിൽ കർഷകരെ ബാധിക്കുന്ന പ്രശ്നത്തിൽ എന്തെങ്കിലും നിലപാടുണ്ടോ. അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി അമരീന്ദർ സിംഗും കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നതും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടുമാത്രമാണെന്നും അദ്ദേഹം വിമർശിക്കുന്നു.  

content highlights: Political compulsion for Capt, Akalis to show they are supporting farmers: agricultural economist Sardara Singh Johl