ഉമർ ഖാലിദിനെ മോചിപ്പിക്കണം; കേന്ദ്രത്തിന് കത്തെഴുതി അരുന്ധതി റോയിയും നോം ചോംസ്കിയും ഉൾപ്പെടെ 200 ഓളം പേർ

'What Was Umar Khalid's Crime?': Over 200 Thinkers Across the World Extend Solidarity

ഡൽഹി കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയ ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി ദേശീയ, അന്താരാഷ്ട്ര പണ്ഡിതരും അക്കാഡമീഷ്യൻസും ആർട്ടിസ്റ്റുകളും. 200 ലധികം പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. നോം ചോംസ്കി, സൽമാൻ റുഷ്ദി, അരുന്ധതി റോയ്, മീര നായർ, രാമചന്ദ്ര ഗുഹ, രാജ്മോഹൻ ഗാന്ധി, റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, മേധ പട്കർ, അമിതാവ് ഘോഷ്, തുടങ്ങി നിരവധി ചിന്തകരും സാമൂഹ്യ പ്രവർത്തകരുമാണ് ഒപ്പുവെച്ചിരിക്കുന്നത്. 

അന്വേഷണത്തിൻ്റെ പേരിൽ ആസൂത്രിതമായ വേട്ടയാടലാണ് നടക്കുന്നതെന്നും പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ പട്ടികയ്ക്കുമെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത എല്ലാവരേയും മോചിപ്പിക്കണമെന്നും കത്തിൽ പറയുന്നു. ഡൽഹി കലാപം സംബന്ധിച്ച് പൊലീസ് നടത്തുന്ന അന്വേഷണം ഭരണഘടനാപരമാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

ഭീകര വിരുദ്ധ നിയമങ്ങൾ പ്രകാരം വ്യാജമായി കുറ്റം ചാർത്തിയ 21 പേരിൽ 19 പേരും മുസ്ലീങ്ങളാണെന്നും കലാപത്തിന് അഹ്വാനമിട്ട ബിജെപി നേതാക്കൾക്കെതിരെ കേസൊന്നുമെടുക്കുന്നില്ലെന്നും കത്തിൽ വിമർശിക്കുന്നുണ്ട്. ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്ര അടക്കമുളളവരുടെ പേരുകൾ ഉൾപ്പെടെ കത്തിൽ പരാമർശിക്കുന്നുണ്ട്.   

content highlights: ‘What Was Umar Khalid’s Crime?’: Over 200 Thinkers Across the World Extend Solidarity