ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ ആർ മീര. തൻ്റെ പുതിയ നോവലിലെ പരാമർശങ്ങൾ ഉദ്ദരിച്ചാണ് കെ ആർ മീര ഫേസ്ബുക്കിലൂടെ വിമർശനം രേഖപ്പെടുത്തിയത്. രേഖയില്ലാത്തതുകൊണ്ട് ഖബർ ഇല്ലാതാകുന്നില്ല എന്ന വാചകം ഉൾപ്പെടെ പങ്കുവെയ്ക്കുന്നുണ്ട് എഴുത്തുകാരി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
‘‘ഇനി ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബര് എന്നു വാദിച്ചാല്ത്തന്നെ, അങ്ങനെയൊന്നുണ്ട് എന്നു തെളിയിക്കാന് നിങ്ങളുടെ കയ്യില് രേഖയില്ല, ഉണ്ടോ?’’
‘‘രേഖയെന്നു ചോദിച്ചാല്… ’’
‘‘ഇല്ല. പക്ഷേ, രേഖയില്ലാത്തതുകൊണ്ട് ഖബര് ഇല്ലാതാകുന്നില്ല.’’
‘‘ചോദ്യത്തിന് ഉത്തരം പറഞ്ഞാല് മതി, കേട്ടോ. ഖബര് ഉണ്ടെങ്കില് ഖിബിലയിലേക്കുള്ള ദര്ശനം ഏതു കോണില്നിന്നാണ്? ’’
‘‘അത് അളന്നു നോക്കിയാലേ അറിയൂ. ’’
‘‘ചുരുക്കത്തില് അവിടെ ഖബര് ഉണ്ടോ എന്നു നിങ്ങള്ക്ക് തീര്ച്ചയില്ല. ഉണ്ടെങ്കില് ഏതു തരം ഖബര് ആണെന്നും അറിയില്ല. ’’
‘ദാറ്റ്സ് ഓള് യുവര് ഓണര്.’
കെ. ആര്. മീര
content highlights: K R Meera on Babri masjid verdict