കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന് തിരിച്ചടി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തി വെക്കണമെന്ന് ആവശ്യപെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്ന് കോടതി നിർദേശിച്ചു. വിചാരണ രണ്ട് മാസത്തേക്ക് മീട്ടി വെക്കണമെന്നായിരുന്നു ഫ്രോങ്കോയുടെ ആവശ്യം. എന്നാൽ വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധുമുട്ട് ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ വാദിക്കുകയും, ഈ മാസം 5 മുതൽ വിചാരണ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി.
Content Highlights; bishop franco rape case highcourt update