ഹത്രാസിന് പിന്നാലെ യുപി ബൽറാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ടു. ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ട ദളിത് പെൺകുട്ടിക്ക് നീതിക്കായുള്ള പ്രതിഷേധങ്ങൾ തുടരവെയാണ് യുപിയിൽ സമാന ക്രൂരത ആവർത്തിച്ചിരിക്കുന്നത്. ബൽറാംപൂരിൽ 22 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായത്. ഇന്നലെ സർവകലാശാലയിൽ പ്രവേശം നേടി തിരിച്ചു വരും വഴിയാണ് സംഭവം. മൂന്നു പേർ ചേർന്ന് തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ കാലുകളും ഇടുപ്പുകളും തകർന്ന നിലയിലായിരുന്നു. കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കാലുകളും ഇടുപ്പും തകർന്ന പെൺകുട്ടിയെ റിക്ഷയിൽ വീട്ടിലേക്കയക്കുകയായിരുന്നു. കുടുംബാംഗങ്ങൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബലാത്സംഗത്തിനു ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തി വെച്ചതായാണ് വിവരം. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആണ് പെൺകുട്ടി മരണപെട്ടത്. 6 പേർ ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് സൂചന. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Content Highlights; Hathras fire still burning, another Dalit woman drugged, gangraped and killed in UP’s Balrampur