തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ പ്രസ്താവിച്ച വിധിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. അക്രമാസക്തരായ ജനക്കൂട്ടത്തെ കൂടിതല്‍ പ്രകോപിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തിലെ കേസ് പിന്നെയെന്താണെന്ന് തരൂര്‍ ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തരൂര്‍ കോടതി വിധിയിലുള്ള തന്റെ വിമര്‍ശനം ഉന്നയിച്ചത്.
ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു…
Gepostet von Shashi Tharoor am Mittwoch, 30. September 2020
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാഭാരതി എന്നിവരുള്‍പ്പെടെ 32 പ്രതികളെയും വിചാരണക്കോടതി വെറുതേവിട്ടിരുന്നു. പള്ളി പൊളിക്കല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവ് നല്കാന് പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികള്‍ക്ക് നേരിട്ടോ അല്ലാതെയോ കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ലെന്ന വസ്തുത ചൂണ്ടികാട്ടിയാണ് കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടത്.
Content Highlight: Shashi Tharoor MP on Babri Masjid Verdict