ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗലിൻഡോ ചലഞ്ച്; 11 വയസുകാരൻ ആത്മഹത്യ ചെയ്തു

Sick online suicide challenge could be linked to 11-year-old’s death

ബ്ലൂ വെയിൽ ഗെയിമിന് സമാനമായ ഗെയിം ഗലിൻഡോ ചലഞ്ച് കളിച്ച് ഇറ്റലിയിലെ നേപ്ലാസിൽ 11 വയസുകാരൻ ആത്മഹത്യ ചെയ്തു. അച്ഛനേയും അമ്മയേയും ഞാൻ സ്റ്റേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിൻതുടരണം. എനിക്ക് ഇനി അധികം സമയമില്ല. എന്നോട് ക്ഷമിക്കണം എന്ന് കത്തെഴുതിവെച്ചതിന് ശേഷം കെട്ടിടത്തിൻ്റെ പത്താം നിലയിലെ ജനലിൽ നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഇതോടെ സെെബർ ലോകത്ത് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ് കൊലയാളി ഗെയിം. ഓൺലെെനിൽ വിചിത്ര ചലഞ്ചുകളുമായി എത്തുന്ന സാങ്കൽപ്പിക കഥാപാത്രം ”ബ്ലാക്ക് ഹൂഡിലുള്ള മനുഷ്യന്‍” എന്നറിയപ്പെടുന്ന ജോനാഥന്‍ ഗാലിന്‍ഡോയെ ആണോ കുട്ടി കത്തില്‍ ഉദ്ദേശിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ലോകത്ത് 130 ലധികം ആത്മഹത്യയ്ക്ക് ഇടയാക്കിയ ബ്ലൂ വെയിൽ ഗെയിമിൻ്റെ തിരിച്ചു വരവാണോ ജോനാഥൻ ഗലിൻഡോ ചലഞ്ച് എന്ന ആശങ്ക വിദഗ്ധർ പങ്കുവെയ്ക്കുന്നു. അർധരാത്രി എഴുന്നേറ്റ് പ്രേത സിനിമകൾ കാണുക എന്ന ടാസ്കിൽ ആരംഭിക്കുന്ന ഗെയിം പിന്നീട് കളിക്കാരെ സ്വയം മുറിവേൽപ്പിക്കാനുള്ള ടാസ്കുകൾ നൽകും. ഗെയിം കളിക്കുന്ന ആൾ സ്വയം മരണം വരിക്കുക എന്നതാണ് അവസാനത്തെ ചലഞ്ച്. കുട്ടികളെയാണ് ഗലിൻഡോ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. 

content highlights: Sick online suicide challenge could be linked to 11-year-old’s death