കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ട് നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് ഡോക്ടർമാരുടെ കൂട്ട രാജി

trivandrum medical college docters protest resignation from nodal officer posts

സർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്താമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് നോഡൽ ഓഫീസർമാരായ ഡോക്ടർമാരുടെ കൂട്ട രാജി. അധിക ചുമതല എടുക്കേണ്ടതില്ലെന്ന പൊതു തീരുമാനം എടുത്ത ശേഷമാണ് രാജി. ഇതോടെ കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപെട്ട കാര്യങ്ങൾ ആകെ താളം തെറ്റുന്ന അവസ്ഥയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാവശ്യപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ സമരം തുടരുകയാണ്. നടപടി പിൻവലിച്ചിലല്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിശ്കരിക്കുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച ശേഷമായിരുന്നു സത്യാഗ്രഹം. നിരേധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പോലീസ് കേസേടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപെട്ടതോടെയാണ് സമരം ശക്തമാക്കാൻ ഡോക്ടർമാർ തീരുമാനം എടുത്തത്. നഴ്സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കുകയാണ്.

Content Highlights; trivandrum medical college docters protest resignation from nodal officer posts