കൊച്ചിയിൽ നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ നാവിക സേന ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഉദ്യോഗസ്ഥരായ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ബിഒടി പാലത്തിനു സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. പരിശീലന പറക്കലിനായി ഉപയോഗിക്കുന്ന ചെറു വിമാനമാണ് ഗ്ലൈഡർ.
ഇന്ന് രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്സിൽ നിന്നും പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പാലത്തിന്റെ സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകർന്നു വീണത്. രക്ഷാ പ്രവർത്തനത്തിൽ താമസം ഉണ്ടായതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടം സംഭവിച്ച ഗ്ലൈഡർ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു
Content Highlights; Navy glider crashes in Kochi; The condition of the two is critical