പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം സഞ്ചാര യോഗ്യമല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ചൈന

chinese article claim on atal tunnel

പ്രധാന മന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം സഞാര യോഗ്യമല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് സാധിക്കുമെന്ന് ചൈന. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസിൽ സൈനിക വിദഗ്ദൻ സോങ് ഷോൻപിങ് എഴുതിയ ലേഖനത്തിലാണ് ഈ ഭീഷണി.

‘തുരങ്കം സമാധാന സമയങ്ങളിൽ ഇന്ത്യൻ സൈന്യത്തിനും അവരുടെ വിതരണ സംവിധാനത്തിനും വലിയ സഹായമായിരിക്കും. എന്നാൽ യുദ്ധസമയത്ത്, വിശേഷിച്ചും സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ വലിയ ഉപകാരമുണ്ടാവില്ല. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിക്ക് ഈ തുരങ്കം ഉപയോഗയോഗ്യമല്ലാതാക്കാനുള്ള സംവിധാനങ്ങളുണ്ട്. ചൈനയ്ക്കും ഇന്ത്യക്കും പരസ്പരം സമാധാനത്തോടെ നിലനിൽക്കുന്നതാണ് നല്ലത്. പോരാട്ട ശേഷിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ അന്തരമുണ്ട്; പ്രത്യേകിച്ചും ഇന്ത്യയുടെ സിസ്റ്റമാറ്റിക് കോംബാറ്റ് ശേഷിയുടെ കാര്യത്തിൽ. ചൈനയുടെ നിലവാരത്തേക്കാൾ ഏറെ പിറകിലാണ് ഇന്ത്യ.’ –

ഇന്ത്യ നിർമ്മിച്ച തുരങ്കം സമാധാന കാലത്ത് സൈനികരുടേയും ഉപകരണങ്ങളുടേയും നീക്കത്തിന് ഉപകാരപെടുമെങ്കിലും സംഘർഷം പൊട്ടപ്പുറപെട്ടാൽ അങ്ങനെയാവില്ലെന്നും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. അടൽ തുരങ്കം യുദ്ധസമയത്ത് ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കിയല്ല നിർമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണ് തുരങ്കനിർമാണത്തിനു പിന്നിലുള്ളതെന്നും ആരോപിച്ചാണ് ലേഖനം അവസാനിക്കുന്നത്.

Content Highlights; chinese article claim on atal tunnel