മണിക്കൂറില്‍ 1,839 രൂപ; ദാരിദ്രത്തിനെതിരെ പോരാടാന്‍ വേതനം പുതുക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്

ബേണ്‍: ദാരിദ്രത്തിനെതിരെ പോരാടാന്‍ വേതനം പുതുക്കി സ്വിറ്റ്‌സര്‍ലാന്‍ഡ്. മണിക്കൂറില്‍ 23 സ്വിസ് ഫ്രാങ്ക്, അതായത് 1,839 രൂപ നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവുമധികം മിനിമം വേതനം നല്‍കുന്ന രാജ്യമായി സ്വിറ്റ്‌സര്‍ലാന്‍ഡ് മാറും.

പുതുക്കിയ വേതനത്തോട് യോജിക്കുന്ന നിലപാടാണ് 58 ശതമാനം വോട്ടര്‍മാരും സ്വീകരിച്ചത്. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയര്‍ന്നവേതനം നല്‍കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020 ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനീവയില്‍ ഒരു കിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്കാണ് വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ 1.23 ഡോളറാണ് മണിക്കൂറിന് മിനിമം വേതനം. യു.എസില്‍ 7.25 ഡോളറും യു.കെയില്‍ 11.33 ഡോളറും ഓസ്ട്രേലിയയില്‍ 19.84 ഡോളറുമാണ് ഒരുമണിക്കൂര്‍ തൊഴിലെടുത്താല്‍ ലഭിക്കുന്ന മിനിമം വേതനം.

Content Highlight: This city gives Rs 1,839 per hour minimum wage – highest in the world