ഡൽഹി- ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. വിമാനത്തിലെ ജീവനക്കാരുടെ പരിചരണയിൽ ഇരുവരും സുരക്ഷിതമായി ബെംഗളൂരുവിൽ എത്തിചേർന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ 6 ഇ 122 വിമാനം ലാൻഡ് ചെയ്തത്. ഈ സമയം വിമാന ജീവനക്കാരുടേയും യാത്രികയായി ഉണ്ടായിരുന്ന ഡോ ഷെെലജ വല്ലഭാനിയുടേയും പരിചരണത്തിൽ സുരക്ഷിതയായിരുന്നു കുഞ്ഞ്.
Amazing scenes. Baby born mid-air on @IndiGo6E Delhi – Bangalore flight today, helped by the airline's crew. 👏👏👍
Future IndiGo pilot perhaps. 😎#aviation #avgeek #india ✈ pic.twitter.com/0rJm7B5suQ
— Tarun Shukla (@shukla_tarun) October 7, 2020
മാസം തികയാതെ ആയിരുന്നു പ്രസവം. കുഞ്ഞും അമ്മയും പൂർണ ആരോഗ്യവാൻമാരാണെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വാർത്ത പുറത്തുവന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇൻഡിഗോയിൽ സൌജന്യമായി യാത്ര ചെയ്യാനാകുമോ എന്ന ചർച്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ. വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുന്നത് അത്യപൂർവ്വ സംഭവമാണ്. അടുത്തിടെ രണ്ട് സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. 2009ൽ എയർഏഷ്യയിലും 2017ൽ ജെറ്റ് എയർവേയ്സിലുമായിരുന്നു ഇത്. അന്ന് വിമാനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ആജിവനാന്ത സൌജന്യയാത്രവും വിമാനകമ്പനികൾ പ്രഖ്യാപിച്ചിരുന്നു.
Baby boy born in flight on Delhi-Bangalore @IndiGo6E flight at 6:10pm.
So proud of #Indigo
🥰🥰🥰🥰🥰 pic.twitter.com/KqBuX84lBN— Gp Capt Christopher (Retd) (@bcchristopher) October 7, 2020
content highlights: A baby boy born on IndiGo Delhi-Bengaluru flight