പ്രധാനമന്ത്രിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Man heard calling for beheading of PM Modi and CM Yogi Adityanath at mahapanchayat, arrested

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും തല വെട്ടുമെന്ന് പരസ്യമായി ഭീഷണിപെടുത്തിയ യുവാവ് അറസ്റ്റിൽ. മുസഫർനഗറിലെ ഭാഗ്പതിൽ നടന്ന മഹാപഞ്ചായത്തിലാണ് ഇയാൾ പരസ്യമായി പ്രധാനമന്ത്രിക്കെതിരേയും യുപി മുഖ്യമന്ത്രിക്കെതിരേയും ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വലിയ ആൾക്കൂട്ടത്തിന് മുന്നിൽ നിന്നു കൊണ്ടായിരുന്നു ഇയാൾ ശിരച്ഛേദം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. ‘നമുക്കൊന്നിക്കാം പ്രധാനമന്ത്രിയുടേയും യോഗിയുടേയും വെട്ടിയ തല നിങ്ങളുടെ കാൽക്കൽ എറിയാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു യുവാവിന്റെ വെല്ലുവിളി. യുവാവിന്റെ പരസ്യ ഭീഷണിയെ അവിടെ കൂടി നിന്നവർ ആഹ്ലാദത്തോടെയും കയ്യടികളോടെയുമായിരുന്നു സ്വീകരിച്ചത്.

ഹത്രാസിൽ കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെയാണ് ജയന്ത് ചൌധരിക്കെതിരായി പോലീസ് ലാത്തി വീശിയത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി പ്രധാനമന്ത്രിയുടേയും യോഗിയുടേയും കോലവും പ്രവർത്തകർ കത്തിച്ചിരുന്നു.

Content Highlights; Man heard calling for beheading of PM Modi and CM Yogi Adityanath at mahapanchayat, arrested