കേന്ദ്രസർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടി മാറ്റിയതോടെ 40000 കോടികളുടെ അഴിമതി ആരോപണം നടന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഖനന വ്യവസായത്തിൽ ചങ്ങാത്ത മുതലാളിമാരെ കൈവിട്ട് സഹായിച്ചതിലൂടെ അഴിമതി നടന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
2014 ന് മുമ്പ് വര ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷനായിരുന്നു കയറ്റുമതി ചുമതല. 64 ശതമാനം സാന്ദ്രതയുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിനായി കോർപ്പറേഷന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമായിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിവലേറിയ ശേഷം നിയമങ്ങളിൽ മാറ്റം വരുത്തുകയും, മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നു വരികയും ചെയ്തു.
ഇതിന്റെ പശ്ചാത്തലത്തിൽ ചൈന ജപ്പാൻ, തായ്വാൻ തുടങ്ങിയ ഇടങ്ങളിലേക്ക് കുദ്രെമുക് ആയൺ ഓർ കമ്പനിക്ക് ഇരുമ്പയിര് കയറ്റുമതിക്ക് അനുമതി നൽകി. മറ്റ് സ്വകാര്യ കമ്പനികളും ഇരുമ്പയിര് കയറ്റുമതി ചെയ്തു. കേന്ദ്രസർക്കാർ കയറ്റുമതിക്ക് ഏർപെടുത്തിയിരുന്ന തീരുവ എടുത്തു കളഞ്ഞതോടെ ഖജനാവിലേക്കെത്തേണ്ട കോടികൾ മുതലാളിമാരുടെ കൈകളിലായെന്നും കോൺഗ്രസ് ആരോപിച്ചു. ലൈസൻസില്ലാത്ത കമ്പനികളും കയറ്റുമതി ആരംഭിച്ചു. ലൈസൻസില്ലാത്ത കമ്പനികൾക്ക് പിഴ ചുമത്തിയാൽ അഴിമതിയുടെ വ്യാപ്തി രണ്ടു ലക്ഷം കോടി കടക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
Content Highlights; Cong alleges violation of laws in iron pellet exports worth Rs 40,000 cr