“സ്വന്തം ഗ്രാമത്തിൽ താൻ ഇപ്പോഴും ജാതി വിവേചനം നേരിടുന്നു”; നവാസുദ്ധിൻ സിദ്ധിഖി

Nawazuddin Siddiqui Reveals He's Victim of Caste Bias: Not Accepted by Some in My Village

സ്വന്തം ഗ്രാമത്തിൽ താനിപ്പോഴും ജാതി വിവേചനം നേരിടുന്നുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ധിൻ സിദ്ധിഖി. ജാതിചിന്ത രാജ്യത്തെ ഗ്രാമങ്ങളിൽ ശക്തമാണെന്നും യുപി സ്വദേശിയായ താരം പറഞ്ഞു. ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തണമെന്നും ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ധേഹം വ്യക്തമാക്കി. ഏറെ പ്രശസ്തനായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടികൾ നേടിയ ആളാണ് നവാസുദ്ധിൻ സിദ്ധിഖി.

‘എന്റെ മുത്തശ്ശി പിന്നാക്ക വിഭാഗത്തിൽ പെട്ട ആളാണ്. അതുകൊണ്ട് കുടുംബത്തിലും ഗ്രാമത്തിലും വിവേചനം നേരിടുന്നുണ്ട്. ഇന്നും അവർ ഞങ്ങളെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഞാന പ്രശസ്തനാണോ എന്നതൊന്നും അവർക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട് ജാതി അഭിമാനമായാണ് അവർ കരുതുന്നത് ഇന്നും അങ്ങനെ തന്നെയാണെന്നും’ അദ്ധേഹം വ്യക്തമാക്കി.

ഹത്രാസിൽ ദളിത് പെൺകുട്ടിയെ മേൽ ജാതിക്കാരായ നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ സംഭവത്തിൽ ഉയരുന്ന പ്രതിഷേധത്തെ കുറിച്ചും താരം പ്രതികരിച്ചു. തെറ്റ് തെറ്റ് തന്നെയാണെന്നും ഹത്രാസിൽ സംഭവിച്ചതിനെതിരെ കലാകാരന്മാരും ശബ്ദമുയർത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ശബ്ദമുയർത്തേണ്ടത് വളരെ പ്രധാനപെട്ട സംഗതിയാണെന്നും താരം വ്യക്തമാക്കി.

Content Highlights; Nawazuddin Siddiqui Reveals He’s Victim of Caste Bias: Not Accepted by Some in My Village