കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവർ തീവ്രവാദികളെന്ന വിവാദ പരാമർശവുമായി കങ്കണ; നടപടിയെടുക്കാൻ കോടതി നിർദേശം

karnataka court orders case against kangana ranaut over farm law tweet

പുതിയ കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നവരെ അധിക്ഷേപിച്ച നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കർണാടക കോടതി ഉത്തരവിട്ടു. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന കങ്കണയുടെ വിവാദ ട്വീറ്റിലാണ് കോടതി നടപടിയെടുത്തത്. തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് കങ്കണയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.

പൌരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോൾ കാർഷിക ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്. അവർ ഭീകരവാദികളെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വലിൽ പ്രതിഷേധം ഉയർന്നതോടെ കങ്കണ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. അഭിഭാഷകനായ എൽ രമേഷ് നായിക് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.

കർഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തത് ഏറെ ദുഖകരമാണെന്നും രാജ്യത്ത് കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ഈ ട്വീറ്റിലൂടെ കങ്കണ നടത്തിയതെന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ വ്യക്തമാക്കി. പോലീസോ സർക്കാരോ കങ്കണയ്ക്കെതിരെ നടപടിയെടുത്തില്ല. ഈ വാദം കൂടി പരിഗണിച്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കങ്കണക്കെതിരെ എഫ്ഐആർ രജിസ്ററർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. കാർഷിക ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ശക്തമാകുന്നിടിനിടെയാണ് വിവാദ കങ്കണ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

Content Highlights; karnataka court orders case against kangana ranaut over farm law tweet